അതിഥി അധ്യാപക നിയമനം

മലപ്പുറം :മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ് വിഷയത്തിൽ അതിഥി അധ്യാപക നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളതും (നെറ്റ്/പി.എച്ച്.ഡി) കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി നവംബർ 30-ന് രാവിലെ 10.30-ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം.
വിവരങ്ങൾക്ക് ഫോൺ: 04933 202135.






