യോഗ പരിശീലക നിയമനം
മലപ്പുറം: തിരുവാലി ഗവ. ആയുർവേദ ആശുപത്രിയിലേക്ക് യോഗ പരിശീലകയെ നിയമിക്കുന്നു.
യോഗ്യത : അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബി.എൻ.വൈ.എസ്/ബി.എ.എം.എസ് ബിരുദം ഉള്ളവരോ യോഗ അസോസിയേഷൻ സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച സർട്ടിഫിക്കറ്റ് ഉളളവരോ യോഗയിൽ എം.എസ്.സി/ എംഫിൽ എടുത്തവരോ അംഗീകൃത സർവ്വകലാശാലകളുടെ ഒരു വർഷത്തിൽ കുറയാത്ത പഠനകാലാവധിയുളള സർട്ടിഫിക്കറ്റ് ഇൻ യോഗ ഫിറ്റ്‌നസ് കോഴ്‌സ്/പി.ജി ഡിപ്ലോമ ഇൻ യോഗ സയൻസ് എടുത്തവരോ ആയിരിക്കണം.
ഡിസംബർ ഒന്നിന് വൈകീട്ട് വൈകുന്നേരം അഞ്ചിന് മുമ്പായി തിരുവാലി ആയുർവേദ ഹോസ്പിറ്റലിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ നമ്പർ: 9495492330.