യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

Share:

പത്തനംതിട്ട : നാരങ്ങാനം ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആൻറ് വെല്‍നസ് സെൻറ്ര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു.

അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെൻറ്ല്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ് /ബിഎന്‍വൈഎസ്/ എം എസ് സി (യോഗ), എംഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് ഡിസംബര്‍ 16ന് രാവിലെ 10ന് നാരങ്ങാനം ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം.

ഫോണ്‍ : 0468 2218500.

Share: