യോഗ പരിശീലനത്തിന് ട്രെയിനറിനെ ആവശ്യമുണ്ട്
പത്തനംതിട്ട: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ബാലസഭ ജില്ലാതല കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കായി ജില്ലയിലെ 8 ബ്ലോക്കുകളിലായി യോഗ പരിശീലനം നല്‍കുന്നതിന് ട്രെയിനറിനെ ആവശ്യമുണ്ട്. പരിശീലനം നടത്താന്‍ യോഗ്യതയുള്ളവര്‍ ഒക്‌ടോബര്‍ 27ന് മൂന്നിനകം അപേക്ഷ പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനില്‍ എത്തിക്കണം.
അപേക്ഷയില്‍ പരിശീലന ഫീസ് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം.
ഫോണ്‍ : 0468 2221807