യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
പത്തനംതിട്ട : പന്തളം തെക്കേക്കര ഗവ. ആയൂര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെൻറര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാഷണല്‍ ആയൂഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
50 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വേതനം : പ്രതിമാസം 8000 രൂപ
അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ, അംഗീകൃത സര്‍വകലാശായില്‍ നിന്നുള്ള യോഗ പിജി സര്‍ട്ടിഫിക്കറ്റോ, ബിഎന്‍വൈഎസ്/ബിഎഎംഎസ്/എംഎസ്‌സി (യോഗ)/എംഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അപേക്ഷിക്കേണ്ടതാണ്.
അവസാന തീയതി 2023 ജനുവരി 20ന് ഉച്ചയ്ക്ക് രണ്ട് വരെ.
അപേക്ഷ അയക്കേണ്ട മേല്‍വിലാസം: മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി, പന്തളം തെക്കേക്കര, തട്ടയില്‍ പി ഒ,691 525
ഫോണ്‍: 9495 550 204.