യോഗ ഇന്‍സ്ട്രക്ടര്‍; അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് ദിവസ വേതന അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത -ബിഎന്‍വൈഎസ് ബിരുദം / കേരള സ്പോര്‍ട്ട് കൗണ്‍സില്‍ യോഗ അസോസിയേഷന്‍ ഇവ അംഗീകരിച്ചിട്ടുളള യോഗ്യത (ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരത്തിന് വിധേയം).
അപേക്ഷ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, ഇളമണ്ണൂരില്‍ സമര്‍പ്പിക്കണം.
അവസാന തീയതി ഒക്ടോബര്‍ 25.
ഫോണ്‍ : 0473 4 246 031.