യോഗാ തെറാപ്പിസ്റ്റ്

Share:

കൊച്ചി: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന മാനസികരോഗ വിമുക്തരുടെ സ്ഥാപനമായ ആശാഭവനിലെ അന്തേവാസികള്‍ക്ക് ശാരീരിക മാനസിക ആരോഗ്യത്തിനും രോഗപ്രതിരോധത്തിനുമായി യോഗാ പരിശീലനം നടത്തുന്നതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റേര്‍ഡ് സംഘടന/സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു.

200 മണിക്കൂറില്‍ കുറയാത്ത യോഗാ ടീച്ചര്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായവര്‍ ആയിരിക്കണം. അപേക്ഷകള്‍ സൂപ്രണ്ട്, ആശാഭവന്‍ (മെന്‍), കാക്കനാട്, കുസുമഗിരി.പി.ഒ, എറണാകുളം വിലാസത്തില്‍ സപ്തംബര്‍ 12-ന് വൈകിട്ട് അഞ്ചിനുളളില്‍ ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2428308.

Share: