www.careermag.in സൗജന്യമായി ഉപയോഗിക്കാവുന്ന ജോബ് പോർട്ടൽ

Share:

ഇന്ന് ധാരാളം ജോബ് പോര്‍ട്ടലുകള്‍ നിലവിലുണ്ട്. രണ്ട് ദശാബ്ദക്കാലം മുമ്പ് 1994 ല്‍ റോബര്‍ മഗോവന്‍ ആണ് ആദ്യമായി ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ എന്ന ആശയത്തിന് തുടക്കമിട്ടത് . നെറ്റ്സ്റ്റാര്‍ട്ട് ഇന്‍ക് എന്ന സൈറ്റിലൂടെയായിരുന്നു ആദ്യമായി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയത്. പിന്നീടത് എല്ലാ മേഖലകളിലേക്കും വ്യാപിച്ചു. ഇന്ന് സ്ഥാപനങ്ങളുടെ വലുപ്പച്ചെറുപ്പമില്ലാതെ മിക്കവരും ഓണ്‍ലൈന്‍ വഴിയാണ് മനുഷ്യവിഭവശേഷി കണ്ടെത്തുന്നത്.

ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകള്‍ തൊഴില്‍ ദാതാവും തൊഴിലന്വേഷകനും തമ്മിലുള്ള ദൂരം കുറച്ചു. നേരിട്ട് സംവദിക്കുക വഴി ഇരുകൂട്ടരുടെയും ആവശ്യങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കുവാനും തീരുമാനങ്ങള്‍ക്കും വഴിയൊരുക്കുന്നു. ഒരു  കമ്പനിയോ സ്ഥാപനമോ അവര്‍ക്കാവശ്യമായ തൊഴില്‍ വിവരങ്ങള്‍ ഇതുവഴി പ്രസിദ്ധീകരിക്കുന്നു. തസ്തികകളും യോഗ്യതയും പരിചയവും എല്ലാം ഇതുവഴി വ്യക്തമാക്കും. തൊഴിലന്വേഷകര്‍ തങ്ങള്‍ക്ക് യോജിച്ചവ ക്ലിക്ക് ചെയ്ത് അപേക്ഷിച്ചാല്‍ മാത്രം മതി. വിവിധങ്ങളായ സ്ഥാപനങ്ങളുടെ തൊഴില്‍സാധ്യതകള്‍ ജോബ് പോര്‍ട്ടലുകള്‍ വഴി ലഭ്യമാകും. ഓരോ സ്ഥാപനത്തിന്‍റെയും വെബ്സൈറ്റ് തെരയേണ്ട ആവശ്യകതയില്ല. തങ്ങളുടെ യോഗ്യതയും പരിചയവും മറ്റു വിവരങ്ങളും നല്‍കിയാല്‍ അനുയോജ്യമായ ജോലിസാധ്യതകള്‍ ലിസ്റ്റ് ചെയ്യുന്ന സംവിധാനവും ഇവയിലുണ്ട്.
കരിയർ മാഗസിൻ വായനക്കാർക്കു തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന ജോബ് പോർട്ടൽ ആണ് www.careermag.in
ആവശ്യമായ ജോലികള്‍ ഇല്ലെങ്കില്‍തന്നെ നിങ്ങളുടെ ബയോഡാറ്റയും വിവരങ്ങളും ശേഖരിച്ചുവയ്ക്കുന്ന സംവിധാനം ഈ പോര്‍ട്ടലിലുണ്ട്. ഒഴിവുവരുന്ന മുറയ്ക്ക് രജിസ്റ്റർ ചെയ്തവരെ അറിയിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ഇവയില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിൽ ദാദാക്കൾക്കു ഉദ്യോഗാർഥികളുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യവും www.careermag.in ഒരുക്കിയിട്ടുണ്ട്.

ബയോഡാറ്റ തയാറാക്കല്‍

ചില വെബ്സൈറ്റുകളില്‍ ജോലിക്ക് അപേക്ഷിക്കുന്നതിന് പ്രത്യേക ഫോര്‍മാറ്റ് ഉണ്ടാകും. അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കിയാല്‍ മതി. എന്നാല്‍ മറ്റു ചിലവ ബയോഡാറ്റ സ്വീകരിക്കുന്നു. അതിനാല്‍ ബയോഡാറ്റ തയാറാക്കുമ്പോള്‍ നാം അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നമ്മുടെ കഴിവുകളും പരിചയവും എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റുന്ന ബയോഡാറ്റയായിരിക്കണം സമര്‍പ്പിക്കേണ്ടത്. www.careermag.in ബയോഡാറ്റ  തയ്യാറാക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സ്റ്റാറ്റസും ട്രാക്കിംഗും

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ തങ്ങളുടെ ചുമതല തീര്‍ന്നെന്ന് കരുതി ഉദ്യോഗാര്‍ഥികള്‍ ഇരിക്കരുത്. ഇടയ്ക്കിടയ്ക്ക് പോര്‍ട്ടലില്‍ കയറി അപേക്ഷയുടെ സ്റ്റാറ്റസ് എന്തെന്ന് പരിശോധിക്കണം. www.careermag.in ൽ ഇതിന് സൗകര്യമുണ്ട്. ചിലപ്പോള്‍ ഇ-മെയില്‍ വഴി അറിയിപ്പുകളുണ്ടാകും. അതും മുടങ്ങാതെ പരിശോധിക്കണം.  വിവരങ്ങളൊന്നുമില്ലെങ്കില്‍ ഇ-മെയില്‍ അയച്ച് റിമൈന്‍ഡര്‍ ചെയ്യണം.
www.careermag.in എന്ന ജോബ് പോർട്ടലിൽ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
– റിഷി പി രാജൻ 

Share: