വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്: 3553 ഒഴിവുകൾ

Share:

വെസ്റ്റേണ്‍ റെയില്‍വേയിലെ വിവിധ ഡിവിഷനുകളിലായി 3553 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിവിഷനുകളിലെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റുകളിലാണ് അവസരം.ജനറല്‍ വിഭാഗത്തിൽ 1431 ഒഴിവുകളാണുള്ളത്.

ഡീസല്‍ മെക്കാനിക്, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഫിറ്റര്‍, വെല്‍ഡര്‍, ടര്‍ണര്‍, കാര്‍പെന്റര്‍, പെയിന്റര്‍, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ്, ഇലക്ട്രിഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, വയര്‍മാന്‍, റെഫ്രിജറേറ്റര്‍/എ.സി. മെക്കാനിക്, മെക്കാനിക് എല്‍.ടി. ആന്‍ഡ് കേബിള്‍, പൈപ് ഫിറ്റര്‍, ഡ്രാഫ്റ്റ്സ്മാന്‍, മെക്കാനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, വയര്‍മാന്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍ എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ .

മുംബൈ, ബറോഡ, അഹമ്മദാബാദ്, രത്ലാം, രാജ്കോട്ട്, ഭാവ്നഗര്‍, പരേല്‍ വര്‍ക്ഷോപ്, മഹാലക്ഷ്മി വര്‍ക്ഷോപ്, ഭാവ്നഗര്‍ വര്‍ക്ഷോപ്, ദാഹോദ് വര്‍ക്ഷോപ്, പ്രാതാപ്നഗര്‍ വര്‍ക്ഷോപ്, സാബര്‍മതി വര്‍ക്ഷോപ്, ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഫീസ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും.

യോഗ്യത: പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യം. അനുബന്ധ ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങിന്റെ (എന്‍.സി.വി.ടി) നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.

പ്രായപരിധി: 08.01.2020-ല്‍ 15 വയസ്സിനും 24 വയസ്സിനുമിടയില്‍. എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് വിഭാഗത്തിന് 3 വര്‍ഷവും വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷമാണ് വയസ്സിളവ്.

അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ അപേക്ഷാഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായി www.rrc-wr.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 6.

Share: