വാക് ഇൻ ഇൻറർവ്യൂ

Share:

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അലോപ്പതി വിഭാഗത്തിൽ കരാറാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ജൂനിയർ കൺസൾട്ടൻറ് ഗൈനക്കോളജി, പീഡിയാട്രീഷൻ, ആർ എം ഒ (അലോപ്പതി) തസ്തികകളിലാണ് നിയമനം.

മാർച്ച് 30ന് പരിയാരം ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പലിൻറെ ചേംബറിൽ വാക് ഇൻ ഇൻറർവ്യൂ നടത്തും.

ജൂനിയർ കൺസൾട്ടൻറ് (ഗൈനക്കോളജി):

യോഗ്യത:  എംബിബിഎസ്, എംഡി/എംഎസ്(ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി), പിജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമക്കാരെ പരിഗണിക്കും. ടിസിഎംസി രജിസ്ട്രേഷൻ നിർബന്ധം. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന.

പീഡിയാട്രീഷൻ: എംബിബിഎസ്, എംഡി (പീഡിയാട്രിക്സ്)്, പിജി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടിസിഎംസി രജിസ്ട്രേഷൻ നിർബന്ധം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

ആർഎംഒ (അലോപ്പതി):

അടിസ്ഥാന യോഗ്യത: എംബിബിഎസ്. ഡിപ്ലോമയുള്ളവർക്ക് മുൻഗണന, ടിസിഎംസി രജിസ്ട്രേഷൻ നിർബന്ധം. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം യഥാക്രമം രാവിലെ 10 മണിക്കും 11.30നും ഉച്ചയ്ക്ക് 2.30 നും നടത്തും.

അപേക്ഷകർ ബയോഡാറ്റയോടൊപ്പം ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും സഹിതം ഹാജരാകണം.

ഫോൺ: 0497 2800167.

Tagswalkin
Share: