സൂപ്പര്‍വൈസര്‍ (ഇലക്ട്രിക്കല്‍) ഒഴിവ്

Share:

കോട്ടയം ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ഒരു താത്കാലിക ഒഴിവു നിലവിലുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും മൂന്ന് വര്‍ഷത്തെ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. യോഗ്യത നേടിയശേഷം ഒരു ടെക്‌സ്റ്റെല്‍ മില്ലില്‍/ഹൈടെക് ഇന്‍ഡസ്ട്രിയില്‍ നിന്നും ട്രെയിനിംഗ് ഉള്‍പ്പെടെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. പ്രായം: 2017 ജനുവരി ഒന്നിന് 18 – 41 വയസ്. (വയസിളവ് ബാധകം) യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 18നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

Share: