വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവുമായി സംബന്ധിച്ച നാഷണല്‍ ട്രസ്റ്റ് ആക്ടുമായി ബന്ധപ്പെട്ട ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റികളുടെയും, സാമൂഹ്യനീതിവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിനായി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്‌സണ്‍ ജോലി ചെയ്യുന്നതിനുമായി ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവുകള്‍ നിലവിലുണ്ട്. നിയമനം ആര്‍.ഡി.ഒ യുടെ കാര്യാലയത്തില്‍. ശമ്പളം 21,000. കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷക്കാലത്തേക്ക#ാണ് നിയമനം. വയസ് 18-35. യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദം, വേഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസായിരിക്കണം. എം.എസ്.ഡബ്ലിയു യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ്‌റ്റൈറ്റിംഗ് അറിഞ്ഞിരിക്കണം.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് ഒന്നിന് രാവിലെ 10.30-ന് കാക്കനാട്ടുളള എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. രേഖകളുടെ ഫോട്ടോകോപ്പി ഇന്റര്‍വ്യൂ സമിതിക്ക് മുമ്പാകെ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 2425377.