വാക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കിക്മ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അസോസിയേറ്റ് പ്രൊഫസറുടേയും, കോമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരേയും ആവശ്യമുണ്ട്.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുളള വിദ്യാഭ്യാസ യോഗ്യത: ഇംഗ്ലീഷില്‍ 55 ശതമാനത്തില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദവും 10 വര്‍ഷത്തെ അദ്ധ്യാപന പരിചയവും. അഫിലിയേറ്റഡ് കോളേജുകളില്‍ നിന്നും അസോസിയേറ്റ് പ്രൊഫസര്‍മാരായി വിരമിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും.
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത: കോമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ 55 ശതമാനം കുറയാതെയുള്ള ബിരുദാനന്തര ബിരുദവും, അദ്ധ്യാപന പരിചയവും.
താല്‍പര്യമുള്ളവര്‍ മേയ് 22 ന് രാവിലെ ഒന്‍പതിന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയന്‍ ഹെഡ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ഫോണ്‍ : 0471 2320420, 9447654471.