രക്ഷാ ഭടന്‍മാരെ നിയമിക്കും

Share:

കാസർഗോഡ് : കടല്‍രക്ഷാ പ്രവര്‍ത്തനത്തിനായി ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന യന്ത്രവത്കൃത ബോട്ടിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കടല്‍രക്ഷാഭടന്‍മാരെ നിയമിക്കുന്നു.

40 വയസില്‍ താഴെ പ്രായമുള്ള കടലില്‍ നീന്താന്‍ വൈദഗ്ദ്ധ്യമുള്ളവരും നല്ല കായിക ശേഷിയുള്ളവരും ആയ മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ബയോഡാറ്റയും അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത ഡോക്ടറില്‍ നിന്നും ലഭ്യമാക്കിയ ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സഹിതം ജൂൺ ഏഴിന് രാവിലെ 10 ന് മീനാപ്പീസിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

കടല്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഫിഷറീസ് വകുപ്പ് മുഖേന പരിശീലനം ലഭിച്ചവര്‍ക്കും മുന്‍പരിചയുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. നേരത്തേ പങ്കെടുത്തവര്‍ അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 202537.

Share: