വിവിധ ഒഴിവുകൾ : അഭിമുഖം നടത്തുന്നു

Share:

കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

ഒക്ടോബര്‍ എട്ട് വെള്ളി രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് അഭിമുഖം.

ബിസിനസ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, മാനേജ്‌മെന്റ് ട്രെയിനി ബ്രാഞ്ച് മാനേജര്‍, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ്, ഡെലിവറി സ്റ്റാഫ്, ഏജന്‍സി മെന്റര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.

യോഗ്യത: പ്ലസ് ടു/ബിരുദം.

ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്ററേഷന്‍ സ്ലിപ് സഹിതം പങ്കെടുക്കാം.

ഫോണ്‍: 0497 2707610, 6282942066.

Share: