വാക് ഇന്‍ ഇൻറര്‍വ്യൂ

Share:

എറണാകുളം : തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള മെഡിക്കല്‍ കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്റ് കോഴ്‌സ്/ഒപ്‌റ്റോമെട്രിസ്റ്റ് കോഴ്‌സ്/ തത്തുല്യ യോഗ്യതയുളളവരും 50 വയസില്‍ താഴെ പ്രായമുളളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 10-ന് രാവിലെ 11-ന് തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക് ഇന്‍ ഇൻറര്‍വ്യൂവിന് പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2777489/2776043.

Tagswalkin
Share: