ലഹരി വർജ്ജന മിഷൻ: വാക് ഇൻ ഇന്റർവ്യൂ 28 ന്

Share:

മാനസികാരോഗ്യ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഡീഷണൽ ജില്ലാ മാസനികാരോഗ്യ പരിപാടി ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ലഹരി വിമുക്ത കേന്ദ്രം എന്നിവയിലെ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 28 ന് രാവിലെ 10.30 ന് നടക്കും. ഓരോ ഒഴിവാണുള്ളത്. തസ്തിക, വിദ്യാഭ്യാസ യോഗ്യത എന്ന ക്രമത്തിൽ ചുവടെ.

സൈക്യാട്രിസ്റ്റ് – എംബിബിഎസ്, എംഡി/ഡിപിഎം/ഡിഎൻബി,ടിസിഎംസി രജിസ്‌ട്രേഷൻ. പ്രൊജക്ട് ഓഫീസർ – എംഎസ്ഡബ്ല്യു(മെഡിക്കൽ)& സൈക്യാട്രി.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് – എം ഫിൽ/പിജിഡിസിപി ഇൻ ക്ലിനിക്കൽ സൈക്കോളജി വിത്ത് ആർസിഐ രജിസ്‌ട്രേഷൻ.

താൽപര്യമുള്ളവർ ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാവുക.

ഫോൺ: 0497 2734343, 2700194.

Share: