‘വിവേകാനന്ദസ്പര്‍ശം’ : നവംബര്‍ 27 മുതല്‍

418
0
Share:

സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125ാം വാര്‍ഷികം ‘വിവേകാനന്ദസ്പര്‍ശം’ എന്നപേരില്‍ വിവിധ പരിപാടികളോടെ സാംസ്‌കാരിക വകുപ്പിന്റെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ ആഘോഷിക്കും.

നവംബര്‍ 27 മുതല്‍ ഡിസംബര്‍ 22 വരെ നടക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 27ന് വൈകിട്ട് ആറിന് കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് സ്വാമി മോക്ഷപ്രദാനന്ദ, മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്ക ബാവ, പാളയം ജുമാമസ്ജിദ് ഇമാം മൗലവി സുഹൈബ് വി.പി., ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Share: