വിമുക്തി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ

Share:

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൻറെ നേതൃത്വത്തിലുള്ള വിമുക്തി പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

പ്രായപരിധി 23നും 60നും മധ്യേ.

ശമ്പളം- 50,000 രൂപ.

യോഗ്യത- സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൻസ് സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദാനന്തര ബിരുദം. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

അപേക്ഷ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, എക്‌സൈസ് ഡിവിഷൻ ഓഫീസ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം-695023 എന്ന വിലാസത്തിൽ നൽകണം.

ഫോൺ: 0471-2473149, ഇമെയിൽ: dectvpm.exc@kerala.gov.in.

ബയോഡാറ്റ, മൊബൈൽ ഫോൺ നമ്പർ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ ഫെബ്രുവരി 28ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.

Share: