വീഡിയോ എഡിറ്റർ ഒഴിവ്

234
0
Share:

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻറെ തിരുവനന്തപുരത്തെ ഡയറക്ടറേറ്റിൽ കരാറടിസ്ഥാനത്തിൽ ഒരു വീഡിയോ എഡിറ്ററെ നിയമിക്കുന്നു.

ന്യൂസ് ക്ലിപ്പുകൾ തയ്യാറാക്കൽ, ലൈവ് ട്രാൻസ്മിഷൻ സ്വിച്ചിംഗ്, ഓൺലൈൻ എഡിറ്റിംഗ്, വീഡിയോ ഫുട്ടേജിൻറെ അപ് ലോഡിംഗ്, ഡോക്കുമെൻറെറികൾ തയ്യറാക്കൽ, സോഷ്യൽ മീഡിയയ്ക്കുവേണ്ടി വിവിധ രൂപത്തിലുള്ള കണ്ടൻറെകൾ തയ്യാറാക്കൽ, തുടങ്ങിയവ ചുമതലകളിൽ ഉൾപ്പെടുന്നു.

പ്രായപരിധി: 35 വയസ്.

വിദ്യാഭ്യസ: യോഗ്യത പ്ലസ് ടുവും വീഡിയോ എഡിറ്റംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും പ്രമുഖ ടെലിവിഷൻ ചാനലിൽ വീഡിയോ എഡിറ്റിംഗിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അഡോബ് പ്രീമിയർ പുതിയ വേർഷനിൽ പ്രാവീണ്യവും. എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉള്ള ലാപ് ടോപ് സ്വന്തമായുള്ളത് അഭികാമ്യം.

പ്രായോഗിക, സാങ്കേതിക പരീക്ഷകളുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷ സെപ്റ്റംബർ 25 നകം prdinfo23@gmail.com എന്ന  മെയിലിൽ ലഭിക്കണം.

Share: