കേരള കലാമണ്ഡലം വൈസ്ചാന്‍സലര്‍ : അപേക്ഷ ക്ഷണിച്ചു

കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ യു.ജി.സി വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കും. പ്രവൃത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ബയോഡേറ്റ ഡിസംബര്‍ 30 നകം ഗവ. സെക്രട്ടറി, സാംസ്‌കാരിക വകുപ്പ്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തില്‍ രജിസ്റ്റേഡ് പോസ്റ്റില്‍ അയയ്ക്കണം.
ആപ്ലിക്കേഷന്‍ ഫോര്‍ ദ പോസ്റ്റ് ഓഫ് വൈസ് ചാന്‍സലര്‍ എന്ന് കവറിന് മുകളില്‍ രേഖപ്പെടുത്തിയിരിക്കണം.