വി.എച്ച്.എസ്.ഇ അധ്യാപക ഒഴിവ്

തിരുവനന്തപുരം വട്ടിയൂർക്കാവ് സർക്കാർ വി. എച്ച്. എസ്. സ്‌കൂളിൽ, വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒഴിവുള്ള നോൺ-വൊക്കേഷണൽ ടീച്ചർ ഇൻ എൻറർപ്രണർഷിപ്പ് ഡവലപ്‌മെൻറ് (ജൂനിയർ) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 11 രാവിലെ 11ന് യോഗ്യതയുമായി ബന്ധപ്പെട്ട അസൽ രേഖകളുമായി അന്നേദിവസം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.