വെറ്ററിനറി സര്‍ജന്‍
കൊല്ലം: മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ പദ്ധതികളില്‍ വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 12ന് നടക്കും. രാത്രികാല വെറ്ററിനറി കേന്ദ്രത്തില്‍ ഒന്‍പതും മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റില്‍ രണ്ടും ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിയില്‍ എട്ടും ഒഴിവുകളാണുള്ളത്.
വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ഒരു പകര്‍പ്പും സഹിതം രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തിച്ചേരണം. മാസ്റ്റര്‍ ഡിഗ്രിയുള്ളവര്‍ക്കും പരിചയസമ്പന്നര്‍ക്കും മുന്‍ഗണന ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2793464 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.