വാസ്തുവിദ്യാഗുരുകുലം : കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സാംസ്‌കാരിക കാര്യവകുപ്പിന്റെ കീഴിലെ പത്തനംതിട്ടയില്‍ ആറന്‍മുളയിലെ പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍ ആഗസ്റ്റ് മുതല്‍ ആരംഭിക്കുന്നു.
പോസ്റ്റ് ഗ്രാഡ്വേറ്റ്ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം) യോഗ്യത – ബിടെക് – സിവില്‍ എന്‍ജീനിയര്‍/ബി ആര്‍ക്ക്, പ്രായപരിധി ഇല്ല; സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (ഒരു വര്‍ഷം) യോഗ്യത – എസ്.എസ്.എല്‍,സി, 50 ശതമാനം സീറ്റ് വിശ്വകര്‍മ്മ വിഭാഗത്തിന്. പ്രായപരിധി – 35 വയസ്സ: ഡിപ്ലോമ ഇന്‍ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ്. യോഗ്യത – അംഗീകൃതസര്‍വ്വകലാശാലാ ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ, പ്രായപരിധി ഇല്ല; പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല (4 മാസം) സര്‍ട്ടിഫിക്കറ്റ്
കോഴ്‌സ്. യോഗ്യത – ഐ.ടി.ഐ സിവില്‍ ഡ്രാഫ്ട്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്ചര്‍ അസിസ്റ്റന്റ്ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്ച്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്‌ട്രേക്ഷന്‍ എഞ്ചിനീയറിംഗ്, പ്രായപരിധി ഇല്ല; ദാരുശില്പകലയില്‍ ഡിപ്ലോമ കോഴ്‌സ് – ഡിപ്ലോമ ഇന്‍ വുഡ് സ്‌കള്‍പ്ച്ചര്‍ (3 വര്‍ഷം) പ്രായപരിധി ഇല്ല. യോഗ്യത – എസ്.എസ്.എല്‍.സി; സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ എപ്പിഗ്രാഫി – (പുരാലിഖിത പഠനം) നാല് മാസം. യോഗ്യത – അംഗീകൃതസര്‍വ്വകലാശാലാ ബിരുദം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ) പ്രായപരിധി ഇല്ല; ചുമര്‍ചിത്ര രചനയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് – കാലാവധി ഒരു വര്‍ഷം, യോഗ്യത എസ്.എസ്.എല്‍,സി, പ്രായപരിധി ഇല്ല; ചുമര്‍ചിത്ര രചനയില്‍ തൊഴിലധിഷ്ഠിത ഹ്രസ്വകാലകോഴ്‌സ് (നാല് മാസം) യോഗ്യത ഏഴാം ക്ലാസ്സ്, പ്രായപരിധി ഇല്ല.(വനിതകള്‍ക്ക് മാത്രം)
ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോഴ്‌സ് ഫീസില്‍ 50 ശതമാനം ഇളവ് നല്‍കും. അപേക്ഷ www.vastuvidyagurukulam.comഎന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ചെയ്യാം. അല്ലെങ്കില്‍ ഓഫീസില്‍ നേരിട്ട് വാങ്ങാം. വിലാസം – വാസ്തുവിദ്യാഗുരുകുലം, ആറന്‍മുള, പത്തനംതിട്ട. ഫോണ്‍ – 0468-2319740, 9847053294.