വിവിധ തസ്തികകളില്‍ നിയമനം

മലപ്പുറം: ജില്ലാ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍, കസ്റ്റമര്‍ സര്‍വീസ് ഹെഡ്, സെയില്‍സ് ഹെഡ് തുടങ്ങി വിവിധ തസ്തികയില്‍ നിയമനം നടത്തുന്നു. പ്ലസ്ടു, ഡിഗ്രി എന്നിവയാണ് യോഗ്യത.
എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള ദിവസവും സമയവും അറിയിക്കുന്നത്.
എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതം ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04832 734 737