ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍

Share:

ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സിറ്റിറ്റിയൂട്ടിലെ ഗവേഷണ പദ്ധതിയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സീനിയര്‍ റിസര്‍ച്ച് ഫെല്ലോ : ഒഴിവ് ഒന്ന്

കാലാവധി മൂന്ന് വര്‍ഷം.

യോഗ്യത: മൈക്രോബയോളജിയിലോ ബയോടെക്‌നോളജിയിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം.ടെക് ഉണ്ടായിരിക്കണം. നെറ്റ്/ഗേറ്റ്/നെറ്റ് ലക്ചര്‍ഷിപ്പ്/എം.ഫില്‍ യേഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. മൈക്രോബയല്‍ ടെക്‌നോളജിയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായം: 2018 ജനുവരി ഒന്നിന് 32 വയസ് കവിയാന്‍ പാടില്ല.

പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.

ഫെല്ലോഷിപ്പ്: പ്രതിമാസം 28,000 രൂപയും 10 ശതമാനം എച്ച്.ആര്‍.എ യും നെറ്റ്/ഗേറ്റ് യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക്).
താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം – 695 562 ല്‍ മേയ് 10 നു രാവിലെ 10 നു കൂടിക്കാഴ്ചക്കായി ഹാജരാകണം.

വിശദവിവരങ്ങള്‍ക്ക്:  www.jntbgri.res.in 

Share: