ഉറുദു സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

255
0
Share:

ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി/പ്ലസ്ടൂ തലങ്ങളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ഏർപ്പെടുത്തിയ ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

2018-19 അധ്യയനവർഷത്തിലെ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

www.minoritywelfare.kerala.gov.in ൽ ഓൺലൈനായി ഫെബ്രുവരി 28 വരെ അപേക്ഷിക്കാം .

ഫോൺ: 0471-2302090, 2300524.

Share: