‘ഉണ്ണിക്കൊരു മുത്തം’: അപേക്ഷ ക്ഷണിച്ചു

എറണാകുളം : ജില്ലാ പഞ്ചായത്തിൻറെ ഉണ്ണിക്കൊരു മുത്തം പദ്ധതിയുടെ ഭാഗമായി 12 വയസ്സില്‍ താഴെയുള്ള പട്ടികവര്‍ഗ്ഗ കുട്ടികളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കും, ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനും ജനറല്‍ നഴ്‌സിംഗ്, ബിഎസ്‌സി നേഴ്‌സിങ്, പാരാമെഡിക്കല്‍ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കുട്ടമ്പുഴ, വേങ്ങൂര്‍, എടയ്ക്കാട്ടുവയല്‍ പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ളതും 20 നും 40 നും മധ്യേ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 16 ന് മുന്‍പ് ട്രൈബല്‍ ഡവലപ്‌മെൻറ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മുവാറ്റുപുഴ – 686669 എന്ന വിലാസത്തില്‍ ഹാജരാക്കുക. ഫോണ്‍: 0485-2814957, 2970337