സർവകലാശാല അസിസ്റ്റൻറ് പരീക്ഷ: പഠിച്ചു തുടങ്ങാം
സർവകലാശാല അസിസ്റ്റൻറ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സമയമായി.
ഗസറ്റ് വിജ്ഞാപനം ഈ മാസം തന്നെയുണ്ടാകും. പഠിക്കാൻ ആറുമാസത്തോളം സമയം ലഭിക്കും. വിവിധ സര്‍വകലാശാലകളില്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ വഴി രണ്ടാമത് നടക്കുന്ന നിയമനത്തിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നത്. ബിരുദ ധാരികളായ യുവതീ- യുവാക്കൾക്ക് മാന്യമായ ജോലി നേടാൻ ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണിത്.
പരീക്ഷയുടെ സിലബസ് നന്നായി മനസിലാക്കി കൃത്യമായൊരു പഠനക്രമം ചിട്ടപ്പെടുത്തണം. ഒരു ബിരുദ ധാ രിക്കു കേരളത്തില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച ഉദ്യോഗങ്ങളിലൊന്നിനുള്ള തയ്യാറെടുപ്പിന് ഇന്ന് തന്നെ ഒരുങ്ങിത്തുടങ്ങുക. ആറുമാസം സമയം പോലും നിര്‍ണായകമായി മാറുന്നതാണ് സാഹചര്യം. ആറു ലക്ഷത്തോളം പേർ പങ്കെടുക്കാൻ സാധ്യതയുള്ള ഇതുപോലൊരു പരീക്ഷയുടെ തയ്യാറെടുപ്പിന് വേണ്ടത്ര സമയം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ കരുതലോടെ വേണം തയ്യാറെടുപ്പ് നടത്താൻ.
സർവകലാശാല അസിസ്റ്റൻറ് തസ്തികയെ വളരെയേറെ ആകര്‍ഷമാക്കുന്ന പല കാരണങ്ങളുമുണ്ട് . ഉയര്‍ന്ന ശമ്പളം, വേഗത്തിലുള്ള സ്ഥാനക്കയറ്റങ്ങള്‍, വേറിട്ട അധികാരങ്ങള്‍ എന്നിവ അതില്‍ ചിലതു മാത്രമാണ്. കേരള സര്‍ക്കാരിലെ എക്സിക്യുട്ടീവ് സര്‍വീസായ സെക്രട്ടേറിയറ്റ് സര്‍വീസുമായാണ് ഏതാണ്ട് എല്ലാ കാര്യങ്ങളിലും യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സര്‍വീസിനു സാമ്യം. ഇതു തന്നെയാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയെ ഏറ്റവും ആകര്‍ഷകമാക്കുന്നതും. കൂടാതെ, സ്വയംഭരണസ്ഥാപനങ്ങളായ സര്‍വകലാശാലകളിലെ ഉന്നത സ്ഥാനങ്ങളില്‍ എത്തിപ്പെടാനുള്ള പ്രധാന മാര്‍ഗവും സർവകലാശാല അസിസ്റ്റൻറ് തസ്തിക തന്നെ.
സർവകലാശാല അസിസ്റ്റൻറ്തസ്തികയിലേക്ക് നടക്കാന്‍ പോകുന്ന രണ്ടാമത്തെ പരീക്ഷയാണിത്. അതുകൊണ്ടു തന്നെ അതി വേഗത്തിലുള്ള പ്രമോഷൻ ഉറപ്പാണ്. ഇപ്പോൾ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 10 വര്‍ഷം കൊണ്ടുതന്നെ ഉന്നത പദവികളിലെത്താനാവും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭാവനയില്‍പ്പോലും കാണാന്‍ കഴിയാത്തവിധമുള്ള ഉദ്യോഗക്കയറ്റങ്ങളാണ് സർവകലാശാല അസിസ്റ്റൻറ് തസ്തികയില്‍ കാത്തിരിക്കുന്നത്.
സർവകലാശാല അസിസ്റ്റൻറ് തസ്തികയിലേക്ക് ഇപ്പോൾ നടക്കാന്‍ പോകുന്ന പരീക്ഷ പ്രകാരം തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്നും 13 സര്‍വകലാശാലകളിലേക്കാണ് നിയമനം നടക്കുക. കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലകളായ കേരള, എം.ജി.,കാലിക്കറ്റ്, കണ്ണൂര്‍, കുസാറ്റ്, കാര്‍ഷിക സര്‍വകലാശാല എന്നിവയ്ക്കു പുറമേ ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാല, നുവാല്‍സ്, വെറ്ററിനറി സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, മലയാളം സര്‍വകലാശാല,
എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലേക്കും ഈ ലിസ്റ്റില്‍ നിന്നാണ് നിയമനം നടക്കുക. സര്‍വകലാശാലകള്‍ക്കു സമാനമായ സ്ഥാപനങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന ഒഴിവുകളും ഈ പട്ടികയില്‍ നിന്നാണ് നികത്തുക.കേരള കലാമണ്ഡലം പോലുള്ള സ്വയംഭരണസ്ഥാപനങ്ങള്‍ ഈ ഗണത്തില്‍ പെടും.
കേരളത്തിലെ വലിയ സര്‍വകലാശാലകള്‍ക്കെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെന്ററുകളുണ്ട്. ഇതുകൊണ്ടുതന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലത്ത് ജോലിചെയ്യാനാവുമെന്ന സൗകര്യവുമുണ്ട്. കൂടാതെ ഒരേ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനമായതിനാല്‍ ഉദ്യോഗാര്‍ത്ഥിക്ക് നിയമനം ലഭിക്കുന്ന സര്‍വകലാശാലയില്‍ നിന്നും മറ്റൊരു സര്‍വകലാശാലയിലേക്കു മാറാനും അവസരമുണ്ടാകും.
സർവകലാശാല അസിസ്റ്റൻറ് തസ്തികയിലേക്കു ഇപ്പോള്‍ നടക്കുന്ന പരീക്ഷയില്‍ നിന്നും രണ്ടായിരം പേര്‍ക്കെങ്കിലും ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ നിയമനം ലഭിക്കുമെന്നാണ് കരുതുന്നത്.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലെ തിരഞ്ഞെടുപ്പിനായി നടന്ന പരീക്ഷയ്ക്ക് സമാനമായ സിലബസാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റിന്റേതും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉന്നതമായ പഠനനിലവാരത്തിലെത്താനുള്ള അവസരമാണ് കരിയർ മാഗസിൻ ഓൺലൈൻ കോച്ചിങ്.
കുറഞ്ഞ സമയത്തിനുള്ളിൽ , ഏറ്റവും കുറഞ്ഞ ചെലവിൽ ഉന്നതവിജയം ലക്ഷ്യമിട്ട് കരിയർ മാഗസിൻ നല്‍കുന്ന പ്രത്യേക പരിശീലന പാക്കേജ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കു നേടിയെടുക്കാൻ സഹായകമാകും.വിജയത്തിനായി ഇന്ന് തന്നെ ശ്രമിച്ചു തുടങ്ങാം. പരീക്ഷ സിലബസ് താഴെ ചേർത്തിരിക്കുന്നു.
ശങ്കരനാരായണൻ പി പി