സർവകലാശാല അസിസ്റ്റന്റ് പരീക്ഷക്ക് ആറുമാസം!

Share:

ബിരുദ ധാരികൾക്ക് അപേക്ഷിക്കാവുന്ന പിഎസ്‌സിയുടെ സർവകലാശാല അസിസ്റ്റന്റ് പരീക്ഷയുടെ വിജ്ഞാപനം ഉടൻ തന്നെയുണ്ടാകും. ആയിരത്തിലധികം പേർക്കു നിയമനം പ്രതീക്ഷിക്കാവുന്ന പരീക്ഷയാണിത്. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലേക്കായി നടത്തുന്ന ഈ പരീക്ഷയിൽ കഴിഞ്ഞതവണ 5,41,823 പേരാണു പങ്കെടുത്തത്. 2016ൽ നടന്ന പരീക്ഷയിൽ നിന്ന് ഇതുവരെ 1829 പേർക്കു നിയമന ശുപാർശ ലഭിച്ചു.
ഇത്തവണ 6 ലക്ഷത്തിൽ കൂടുതൽ പേർ അപേക്ഷിക്കാൻ ഇടയുണ്ടെന്നാണു കരുതുന്നത്.
കഴി‍ഞ്ഞ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലെ റാങ്ക് ലിസ്റ്റിൻറെ കാലാവധി അടുത്ത വർഷം ഓഗസ്റ്റ് 9 വരെയാണ് .

യോഗ്യത: ബിരുദം. ബി.ടെക്, ബിഎസ്‌സി നഴ്സിങ് ബിരുദധാരികൾക്കും അപേക്ഷിക്കാം.
.പ്രായപരിധി: 18–36 വയസ്സ് (2018 ജനുവരി 1 അടിസ്ഥാനമാക്കി).
ഒബിസിക്കു മൂന്നുംപട്ടികവിഭാഗങ്ങൾക്ക് അഞ്ചും വർഷം ഇളവ് ലഭിക്കും.
പിഎസ്‌സി വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയശേഷമാണ് അപേക്ഷിക്കേണ്ടത്.
ശമ്പള സ്കെയിൽ:27,800 – 59,400 രൂപ.
പരീക്ഷ: ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജെക്ടീവ് പരീക്ഷ.
സിലബസ് : വിഷയങ്ങൾ– മെന്റൽ എബിലിറ്റി/ ടെസ്റ്റ് ഓഫ് റീസണിങ്, ജനറൽ സയൻസ്, കറന്റ് അഫയേഴ്സ്, ഇന്ത്യ– പൊതുവിവരങ്ങൾ, കേരള– പൊതുവിവരങ്ങൾ, ഭരണഘടന, ജനറൽ ഇംഗ്ലിഷ്, ഭാഷ, സൈബർ നിയമങ്ങൾ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്. ഒാരോ വിഷയത്തിൽ നിന്നും 10 വീതം ചോദ്യങ്ങൾ പ്രതീക്ഷിക്കാം. മലയാള ഭാഷയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ ഉണ്ടാകും.
ആറു ലക്ഷത്തിലേറെ പേർ പങ്കെടുക്കുന്ന പരീക്ഷക്ക് ഇപ്പോൾത്തന്നെ പഠിച്ചു തുടങ്ങുന്നത് നന്നായിരിക്കും. എന്നാൽ പഠിക്കാൻ ആറു മാസം സമയം ലഭിക്കും.
മാതൃകാ ചോദ്യങ്ങളും മോക്ക് പരീക്ഷയും ‘കരിയർ മാഗസിനി’ ൽ ( www.careermagazine.in )  ലഭിക്കും

Share: