സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

Share:

വാണിജ്യാടിസ്ഥാനത്തില്‍ ലൈംഗിക ചൂഷണത്തിനായി സ്ത്രീകളേയും കുട്ടികളേയും കടത്തുന്നത് തടയുകയും ഇപ്രകാരം ചൂഷണത്തിന് ഇരയാകുന്നവരുടെ സംരക്ഷണം, പുനരധിവാസം, പുനരേകീകരണം, സ്വദേശത്തേക്കുള്ള മടക്കി അയക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഉജ്ജ്വല പദ്ധതിക്കായി സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മനുഷ്യക്കടത്ത് തടയല്‍, സംരക്ഷണം, പുനരധിവാസം, പുനരേകീകരണം, സ്വദേശത്തേക്കുള്ള മടക്കി അയക്കല്‍ തുടങ്ങിയ ഘടകങ്ങളില്‍ ഏതെങ്കിലും ഒരു ഘടകമോ ഒന്നില്‍ കൂടുതല്‍ ഘടകങ്ങളോ നടപ്പാക്കുന്നതിന് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതുമായ സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ള സന്നദ്ധ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ ഉജ്ജ്വല ഗൈഡ്‌ലൈന്‍ പ്രകാരം നിശ്ചിത മാതൃകയില്‍ പ്രൊപ്പോസല്‍ തയ്യാറാക്കി ഡയറക്ടര്‍, വനിത ശിശു വികസന ഡയറക്ടറേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ആഗസ്ത് 15 നകം സമര്‍പ്പിക്കണം.

ഫോണ്‍: 0471 – 2346534.

Share: