യുജിസി നെറ്റ് മേയ് 16 വരെ അപേക്ഷിക്കാം
ഫെലോഷിപ്പോടുകൂടി ഗവേഷണ പഠനത്തിനുള്ള ജൂണിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർ എഫ്) സർവകലാശാല, കോളജ് എന്നിവിടങ്ങളിൽ അധ്യാപകരാകാനുമുള്ള യോഗ്യതാ നിർണയ (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്-നെറ്റ്) പരീക്ഷയായ യുജിസി നെറ്റ് 2020 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 16 വരെ നീട്ടി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്.
ജെആർഎഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന ഉയർന്ന പ്രായപരിധി : 30 വയസ്.
പട്ടിക വിഭാഗക്കാർക്കും ഒബിസി, വികലാംഗർ, വനിതകൾ എന്നിവർക്കും അഞ്ചു വർഷത്തെ ഇളവ് അനുവദിക്കും. എന്നാൽ, ലക്ചറർഷിപ്പ് പരീക്ഷയ്ക്കു പ്രായപരിധിയില്ല.
അപേക്ഷാ ഫീസ്: ജനറൽ വിഭാഗത്തിന് 1000 രൂപ. ഒബിസി വിഭാഗക്കാർക്ക് 500 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് 250 രൂപ.
കൂടുതൽ വിവരങ്ങൾക്ക് www.nta.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.