ആണവോര്‍ജ വകുപ്പില്‍ യു.ഡി. ക്ലാര്‍ക്ക്‌: 34 ഒഴിവുകൾ

285
0
Share:

ആണവോര്‍ജ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് പര്‍ച്ചേസ് &സ്റ്റോര്‍സില്‍ യു.ഡി. ക്ലാര്‍ക്ക്/ ജൂനിയര്‍ പര്‍ച്ചേസ് അസിസ്റ്റന്റ്/ ജൂനിയര്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ 34 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മുംബൈ റീജണല്‍ യൂണിറ്റിലായിരിക്കും നിയമനം.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗം, കംപ്യൂട്ടര്‍ ഡേറ്റ പ്രോസസിങ്ങില്‍ അറിവ്, മെറ്റീരിയല്‍സ് മാനേജ്മെന്റില്‍ ഡിപ്ലോമ, അഭിലഷണീയം.

ശമ്പളം: തുടക്കത്തില്‍ 25500 രൂപയും മറ്റ് ആനുകൂല്യങ്ങളും.

പ്രായം 2018 സെപ്റ്റംബര്‍ 30-ന് 18-27. എസ്.സി., എസ്.ടിക്കാ ര്‍ക്ക് 5 വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് 3 വര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.
അപേക്ഷ http://recruit.barc.gov.in/barcrecruit അല്ലെങ്കില്‍ http://www.dpsdae.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30.

Tagsudc
Share: