ടെലിവിഷൻ ജേർണലിസം : കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

311
0
Share:

ആലപ്പുഴ :പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന
ടെലിവിഷൻ ജേണലിസം കോഴ്‌സിന്റെ 2020 -2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായ പരിധി 30 വയസ്സ്.

മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്, പ്ലേസ്‌മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.

പ്രിൻറ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും.

കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവല്പമെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എസ്.ഇ.ഡി.സി. ലിമറ്റഡ് )എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200/ രൂപയുടെ ഡി.ഡി സഹിതം പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 28 നകം ലഭിക്കണം .

വിലാസം: കെൽട്രോൺ നോളേജ് സെന്റർ, തേർഡ് ഫ്‌ലോർ, അംബേദ്കർ ബിൽഡിംഗ് റയിൽവേസ്റ്റേഷൻ ലിങ്ക്‌റോഡ്, കാഴിക്കോട് 673002.

വിശദവിവരങ്ങൾക്ക് ബന്ധപെടുക : 8137969292, 6238840883.

Share: