മേട്രണ്‍-കം-റസിഡൻറ് ട്യൂട്ടര്‍ ഒഴിവ്

എറണാകുളം : പട്ടികജാതി വികസന വകുപ്പിനു കീഴില്‍ എറണാകുളം ജില്ലയിൽ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മേട്രണ്‍-കം-റസിഡൻറ് ട്യൂട്ടര്‍മാരുടെ ഒഴിവുണ്ട്.
ബിരുദവും, ബി.എഡും ഉളള പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷിക്കാം.
ശാസ്ത്ര വിഷയങ്ങളില്‍ ബിരുദം ഉളളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം ഹോണറേറിയം 12,000 രൂപ.
അപേക്ഷകർ ഡിസംബര്‍ 16-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.
പ്രായപരിധി 2019 ജനുവരി ഒന്നിന് 40 വയസ് അധികരിക്കരുത്. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, ഫോണ്‍ 0484- 2422256, ആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടാം.