ട്യൂഷൻ ടീച്ചർ നിയമനം

Share:

എറണാകുളം : വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2023-24 അധ്യയനവർഷം കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ട്യൂഷൻ ടീച്ചർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു .

കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം, ബി.എഡ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം . സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെയും പരിഗണിക്കുന്നതാണ്. പ്രവൃത്തി പരിചയം അഭിലഷണീയം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 8 വരെയും അവധി ദിവസങ്ങളിൽ കുട്ടികൾക്ക് സൗകര്യപ്രദമായ സമയവുമായിരിക്കും പ്രവർത്തി സമയം. ശമ്പളം മണിക്കൂറിന് 500 രൂപ (ഒരു വിഷയത്തിന് ഒരു മാസം പരമാവധി 8000 രൂപ വരെ).
കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ – 9446136807, 0484-2998101.

Share: