ഗസ്റ്റ് ഇന്‍സ്ട്രക്ടർ : വെല്‍ഡിംഗ്

Share:

എറണാകുളം : കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിൻറെ കീഴിലുള്ള ഗവ അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) സ്ഥാപനത്തില്‍ അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ (മുസ്ലീം ഓപ്പണ്‍) താത്കാലിക ഒഴിവുണ്ട്.
പ്രതിമാസ വേതനം: മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി 24,000 രൂപ
യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും പ്രസ്തുത മേഖലയില്‍ ഒരു വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്‌ളോമയും പ്രസ്തുത മേഖലയില്‍ രണ്ടു വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/എന്‍എസി (വെല്‍ഡര്‍) -യും പ്രസ്തുത മേഖലയില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തന പരിചയവും.
യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 4ന് രാവിലെ 11ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
ഫോണ്‍ നമ്പര്‍ 8089789828, 0484-2557275.

Share: