യാത്ര ചെയ്യുമ്പോൾ
പ്രൊഫ. ബലറാം മൂസദ്
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പലപ്പോഴും നമുക്ക് അന്യഭാഷക്കാരുമായി ഇടപെടേണ്ടിവരും. റെയിൽവേ ഉദ്യോഗസ്ഥരോട് ഇടപെടുമ്പോഴും ഇംഗ്ലീഷ് ഭാഷയുടെ സഹായം ആവശ്യമായി വരും.
ഉദാ:
ജേക്കബ്, ടിക്കറ്റ് വാങ്ങിയ ശേഷം പ്ലാറ്റ്ഫോം ഏതാണെന്ന് അവിടെ കണ്ട ഒരു ടിക്കറ്റ് എക്സാമിനറോട് അന്വേഷിക്കുന്നു.)
Jacob: Excuse me sir, which is the platform for the Chennai mail? (എക്സ്ക്യുസ് മി സര്‍ വിച്ചീസ് ദ പ്ലാറ്റ്ഫോം ഫോര്‍ ദ ചെന്നൈ മെയില്‍?)
ക്ഷമിക്കണം സര്‍, ചെന്നൈ മെയില്‍ വരുന്ന പ്ലാറ്റ് ഫോം ഏതാണ്?
T.E: Platform No.2. (പ്ലാറ്റ് ഫോം നമ്പ൪ നമ്പ൪ ടു) രണ്ടാം നമ്പ൪ പ്ലാറ്റ്ഫോം.
Jacob: Thank you Sir, Is it arriving on time today? (തേങ്ക് യു സര്‍. ഈസിറ്റ് അറൈവിംഗ് ഓണ്‍ ടൈം ടുഡേയ്?)
നന്ദി. ആ വണ്ടി ഇന്നു സമയത്തിനുതന്നെ എത്തുമോ?
T.E: I think so, It may be late by a few minutes, that is all. ( ഐ തിങ്ക് സൊ. ഇറ്റ് മേ ബി ലേറ്റ് ബൈ എ ഫ്യു മിനിറ്റ്സ്, ദേറ്റീസോള്‍.)
എന്നാണ് ഞാ൯ മനസ്സിലാക്കുന്നത്. ഏതാനും മിനിട്ട് വൈകിക്കുടെന്നില്ല; അത്രമാത്രം.
Jacob: Thank you,(തേങ്ക് യു) നന്ദി.
(ജേക്കബ് പ്ലാറ്റ്ഫോമില്‍വച്ച് അടുത്തു കണ്ട ഒരാളോട് വിവരങ്ങള്‍ ചോദിച്ചറിയുന്നു.)
Jacob: Excuse me sir. Is this the platform for the Chennai Mail? (എക്സ്ക്യുസ് മി സര്‍. ഈസ് ദിസ് ദ പ്ലാറ്റ്ഫോം ഫോര്‍ ദ ചെന്നൈ മെയില്‍?)
ക്ഷമിക്കണം. ഇതുതന്നെയാണോ ചെന്നൈ മെയിലിനുള്ള പ്ലാറ്റ്ഫോറം?
Mr. A: I think so . Well I am also to catch the same train. (ഐ തിങ്ക് സൊ. വെല്‍ അയം ആള്‍സോ ടു കേച് ദസെയിം ട്രെയിന്‍)
എന്നാണ് തോന്നുന്നത് .ഞാനും ആ വണ്ടിക്കു പോകേണ്ടവനാണ്.
Jacob: Are you also to Chennai ? ( ആര്‍ യു ആള്‍സോ ടു ചെന്നൈ )
നിങ്ങളും ചെന്നൈലേക്കാണോ?
Mr. A: I have to go only upto Arkonam; Are you travelling up to Chennai ?( ഐ ഹേവ് ടു ഗോ ഒണ്‍ലി അപ്പ് ടു ആര്‍ക്കോണം. ആര്‍ യു ട്രാവലിങ്ങ് അപ്പ് ടു ചെന്നൈ ?)
എനിക്ക് ആര്‍ക്കോണം വരെയേ പോകേണ്ടതുള്ളു. നിങ്ങള്‍ ചെന്നൈലേക്കാണോ?
Jacob: Yes. The trouble is I am going there for the first time. (യെസ് ദ ട്രബിള്‍ ഈസ് അയം ഗോയിംഗ് ദേര്‍ ഫോര്‍ ദ ഫസ്റ്റ് ടൈം)
അതെ ഞാന്‍ അവിടെ ആദ്യമായി പോവുകയാണ്. അതാണ് സ്വല്പമൊരു വിഷമം.
Mr. A: Don’t worry. I will be there up to Arkonam. We can travel together. (ഡോണ്‍ട് വറി. ഐ വില്‍ ബി ദേര്‍ അപ്പ് ടു ആര്‍ക്കോണം. വീ കാന്‍ ട്രാവല്‍ ടുഗദര്‍.
നിങ്ങള്‍ വിഷമിക്കേണ്ട. ആര്‍ക്കോണം വരെ ഞാനുണ്ടാകും. നമുക്കൊരുമിച്ചു യാത്ര ചെയ്യാം.
Jacob: So kind of you, sir. How far is Chennai from Arkonam? ( സോ കയിന്‍ഡ് ഓഫ് യു സര്‍ ഹൌ ഫാറീസ് ചെന്നൈ ഫ്രം ആര്‍ക്കോണം?)
സൗമനസ്യത്തിനു നന്ദി. ആര്‍ക്കോണത്തു നിന്ന് ചെന്നൈലേക്ക് എത്ര ദൂരമുണ്ട്?
Mr. A: Oh, it is only two or three hours journey. After Arkonam the next stop is Chennai . (ഓ, ഇറ്റിസ് ഓണ്‍ലി ടു ഓ൪ ത്രീ അവേഴ്സ് ജേണി. ആഫ്റ്റര്‍, ആര്‍ക്കോണം ദ നെക്സ്റ്റ് സ്റ്റോപ്പീസ് ചെന്നൈ .)
ഓ, രണ്ടുമൂന്നുമണിക്കൂര്‍ നേരത്തെ യാത്ര മാത്രം. ആര്‍ക്കോണം കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ് ചെന്നൈ ആണ്.
(വണ്ടിയില്‍ കയറിയശേഷം)
Jacob: We should consider ourselves very lucky. I had expected great rush. I never thought we would get sitting accommodation. (വീ ഷുഡ് കണ്‍സിഡ൪ അവേഴ്സല്‍ഫ്സ് വെരി ലക്കി. ഐ ഹേഡ് എക്സ്പെക്ടഡ് ഗ്രേയ്റ്റ് റഷ്. ഐ നെവെര്‍ തോട്ട് വീ വുഡ് ഗെറ്റ് സിറ്റിങ്ങ് അക്കോമഡേഷന്‍.)
നാം ഭാഗ്യവാന്‍മാരാണെന്നുവേണം പറയാന്‍. വലിയ തിരക്കുണ്ടാകുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. നമുക്ക് ഇരിക്കാന്‍ സ്ഥലം കിട്ടുമെന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.
Mr. A: That was what I too thought. We are certainly lucky.(ദാറ്റ് വാസ് വാട്ട് ഐ ടൂ തോട്ട്. വീ ആര്‍ സെര്‍ട്ടന്‍ലി ലക്കി.)
ഞാനും അതുതന്നെയാണ് കരുതിയിരുന്നത്. നാം തീര്‍ച്ചയായും ഭാഗ്യവാന്മാ൪ തന്നെ.
(വണ്ടി യില്‍ വച്ച് ജേക്കബ് മറ്റൊരാളുമായി പരിചയപ്പെടുന്നു.)
Jacob: Excuse me, how far are you travelling?( എക്സ്ക്യുസ് മി, ഹൌ ഫാര്‍ ആര്‍ യു ട്രാവലിങ്ങ്?)
നിങ്ങള്‍ എവിടേക്കാണ്?
Mr. B: I go to Chennai and from there to Delhi.( ഐ ഗോ ടു ചെന്നൈ എന്‍ഡ് ഫ്രം ദേര്‍ ടു ഡല്‍ഹി)
ഞാന്‍ ചെന്നൈലേക്കാണ്. അവിടെ നിന്ന് ഡല്‍ഹിക്കു പോകണം.
Jacob:You have to change train at Chennai , I suppose?(യു ഹേവ് ടു ചേഞ്ച് ട്രെയിന്‍ അറ്റ് ചെന്നൈ , ഐ സപ്പോസ്)
നിങ്ങള്‍ക്ക് ചെന്നൈല്‍ വച്ച് വണ്ടി മാറിക്കേറണ്ടേ?
Mr. B: Yes (യെസ്) വേണം
Jacob: When are we expected to reach Chennai ?(വെന്‍ ആ൪ വീ എക്സ്പെക്ട്ടഡ് ടു റീച്ച് ചെന്നൈ ?)
നാം എപ്പോഴാണ് ചെന്നൈലെത്തുക?
Mr. B: The scheduled time is 7.30 in the morning. We are sure to reach at least by 8 ( ദ ഷെഡ്യുള്‍ഡ് ടൈം ഈസ് 7.30 ഇ൯ ദ മോര്‍ണിംഗ്. വീ ആര്‍ ഷ്വര്‍ ടു റീച്ച് അറ്റ് ലീസ്റ്റ് ബൈ എയിറ്റ്.)
എത്തേണ്ട ശരിക്കുള്ള സമയം രാവിലെ 7.30 ആണ്. എട്ടുമണിക്കെങ്കിലും എത്തുമെന്നു തീര്‍ച്ചയാണ്.
Jacob: When is your train to Delhi? (വെനീസ് യോ ട്രെയിന്‍ ടു ഡല്‍ഹി?)
ദല്‍ഹിയിലേക്കുള്ള നിങ്ങളുടെ വണ്ടി എത്ര മണിക്കാണ്?
Mr. B:The Delhi train leaves Chennai at 10.30 A.M. (ദ ഡല്‍ഹി ട്രെയി൯ ലീവ്സ് ചെന്നൈ അറ്റ് ടെ൯ തേര്‍ട്ടി ഏ.എം..)
ദല്‍ഹിവണ്ടി രാവിലെ 10.30നു ചെന്നൈല്‍നിന്നു തിരിക്കും.
.Jacob: So you get about two hours time in Chennai ? (സോ യു ഗെറ്റ് എബൌട്ട് ടു അവേഴ്സ് ടൈം ഇ൯ ചെന്നൈ ?)
അതെ. രണ്ടു മണിക്കൂര്‍ മാത്രം. ആകട്ടെ നിങ്ങളോ? നിങ്ങള്‍ ചെന്നൈ വരയേ ഉള്ളോ?
.Jacob: Yes.(യെസ്) അതെ
Mr.B: Are you employed there? (ആര്‍ യു എംപ്ലോയ്ഡ് ദേര്‍?)
നിങ്ങള്‍ക്കവിടെ ജോലിയാണോ?
Jacob: No in fact. I am going there for an interview.( നോ ഇന്‍ഫേക്ട് അയം ഗോയിംഗ് ദേര്‍ ഫോ൪ഏന്‍ ഇന്‍ടര്‍വ്യു)
അല്ല. യഥാര്‍ത്ഥത്തില്‍,ഞാനവിടെ ഒരു ഇന്‍ടര്‍വ്യുവിനു പോവുകയാണ്.
Mr.B: Are you visiting Chennai for the first time? (ആര്‍ യു വിസിറ്റിംഗ് ചെന്നൈ ഫോ൪ ദ ഫസ്റ്റ് ടൈം?)
നിങ്ങള്‍ മദ്രാസില്‍ ആദ്യമായി പോവുകയാണോ?
Jacob: Yes.(യെസ് ) അതെ.
Mr.B: Do you have any friends there? (ഡു യു ഹാവ് എനി ഫ്രെന്‍ഡ്സ് ദേ൪?)
നിങ്ങള്‍ക്കവിടെ വല്ല സുഹൃത്തുക്കളും ഉണ്ടോ ?
Jacob: No, But I have my cousin there. (നോ ബട്ട് ഐ ഹേവ് മൈ കസിന്‍ ദേര്‍)
ഇല്ല. പക്ഷെ എന്‍റെ ഒരു കസി൯ അവിടെയുണ്ട്.
(Mr.B ഇതിനിടയ്ക്ക് ഒരു സിഗരറ്റ് പേക്കറ്റ് എടുക്കുന്നു. പേക്കറ്റ് ജേക്കബിന്‍റെ നേരെ നീട്ടുന്നു.
Jacob: No, thank you (നോ തേങ്ക് യു) വേണ്ട, നന്ദി.
Mr.B: ou never smoke?(യു നെവര്‍ സ്മോക്?) നിങ്ങള്‍ പുക വലിക്കാറേയില്ലേ?
Jacob: No, No minor vices(നോ, നോ മൈനര്‍ വൈസസ്!)
ഇല്ല. ചില്ലറ ദുശീലങ്ങളൊന്നും എനിക്കില്ല (വലിയ ദുശീലങ്ങളേ തനിക്കുള്ളൂ എന്ന സൂചനയുള്ള ഈ വാചകപ്രയോഗം കേട്ട് Mr.B ചിരിക്കുന്നു.)
Mr.B: By the way , what is the time like? (ബൈ ദ വേയ്,വാട്ടീസ് ദ ടൈം ലൈക്?)
ഇടയ്ക്ക് ചോദിക്കട്ടെ, സമയമെന്തായി?
Jacob: It is nearing nine, eight fifty five to be exact.( ഇറ്റീസ് നിയറിംഗ് നൈൻ എയിറ്റ് ഫിഫ്ടിഫൈവ് ടു ബി എക്സാക്റ്റ്) ഏതാണ്ട് ഒമ്പതാവാറായി. കൃത്യമായി പറഞ്ഞാല്‍ എട്ട് അമ്പത്തഞ്ച് (ജേക്കബ് മറ്റൊരാളില്‍ നിന്നും പത്രം ചോദിച്ചുവാങ്ങുന്നു.)
Jacob: May I see that paper, news please?(മേയൈ സീ ദേറ്റ് ന്യൂസ് പേപ്പര്‍ പ്ലീസ്?)
ഞാന്‍ ആ പത്രമൊന്നു നോക്കിക്കൊള്ളട്ടെ!
Mr.C: Yes by all means(യെസ് ബൈ ആള്‍ മീന്‍സ്)
പിന്നെന്ത്?
(Mr.C പത്രം കൊടുക്കുന്നു )
(തുടരും)