പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും ഗ്രാന്റും : ജൂലൈ 31 വരെ അപേക്ഷിക്കാം
പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന വിശ്വകര്‍മ്മ, ശാലിയ, തോല്‍ക്കൊല്ലന്‍, മൂപ്പര്‍ (ഉപജാതികള്‍ ഉള്‍പ്പെടെ) സമുദായങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് പരിശീലനവും ധനസഹായവും നല്‍കുന്ന പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 31 വരെ നീട്ടി.
കഴിഞ്ഞവര്‍ഷം അപേക്ഷിച്ചവര്‍ ഈ വര്‍ഷം അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും www.bcdd.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റുമായോ, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുമായോ ബന്ധപ്പെടണം.
ഫോണ്‍: തിരുവനന്തപുരം-0471 2727379, എറണാകുളം- 0484 2429130, കോഴിക്കോട്-0495 2377786. ഇ-മെയില്‍ : obcdirectorate@gmail.com