പരിശീലനത്തിന് അവസരം

വയനാട് : സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളുടെ മക്കള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആൻഡ് കണ്‍സ്ട്രക്ഷനിലെ പരിശീലന പരിപാടികളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം.
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ പ്ലാൻറേഷന്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ അറിയിക്കണം.
അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും https://iiic.ac.in/ സന്ദർശിക്കുക.
ഫോണ്‍: 04936 204646, 8547655338.