പ്രത്യേക വിദഗ്ധ പരിശീലനം- സമുന്നതി 2017-18

258
0
Share:

കൊച്ചി: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും വിവിധ കോളേജുകളില്‍ എഞ്ചിനീയറിംഗ് കോഴ്‌സിന് പ്രവേശനം ലഭിച്ച് പഠനം നടത്തുന്നവരും വിവിധ കാരണങ്ങള്‍ കൊണ്ട് പഠനം പൂര്‍ത്തിയാക്കുവാന്‍ കഴിയാത്തവരും, പരീക്ഷയില്‍ പരാജയപ്പെട്ടവരും ആയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക വിദഗ്ധ പരിശീലനം സൗജന്യമായി നല്‍കി എഞ്ചിനീയറിംഗ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുവാനുളള അക്കാദമിക് പിന്തുണ നല്‍കുവാന്‍ സമുന്നതി എന്ന പദ്ധതിയിലൂടെ പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്ദേശിക്കുന്നു.

പദ്ധതിയില്‍ ചേരുവാന്‍ യോഗ്യതയുളള എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ പേര്/കോഴ്‌സ് വിവിരങ്ങള്‍ ശേഖരിക്കുന്നത് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ (ജി.ഐ.എഫ്.റ്റി) ആണ.് പ്രത്യേക പരിശീലനം ആവശ്യമുളള വിദ്യാര്‍ഥികള്‍ക്ക് www.gift.res.in/samunnathi വെബ്‌സൈറ്റിലെ ലിങ്കില്‍ പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2596960.

Share: