ട്രൈനേഴ്സ് പാനല്‍; അപേക്ഷ ക്ഷണിച്ചു

317
0
Share:

വയനാട്: വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി ഔവര്‍ റെസ്പോസിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി ട്രൈനേഴ്സ് പാനല്‍ തയാറാക്കുന്നു.

അധ്യാപകര്‍ക്കുള്ള സ്‌കൂള്‍ തല പരിശീലന പരിപാടികള്‍, കുട്ടികള്‍ക്ക് ജീവിത നൈപുണ്യ വികസന ക്യാമ്പുകള്‍, രക്ഷകര്‍ത്തൃബോധനാ ക്ലാസുകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുവാന്‍ സമയവും സന്നദ്ധതയും ഉള്ള ട്രൈനേഴ്സിന്റെ പാനലാണ് തയാറാക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയങ്ങളിലുള്ള ബിരുദം, എം.എസ്.സി.സൈക്കോളജി, എം.എസ്.ഡബ്ല്യൂ.

വയനാട് ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

താത്്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റയും മുകളില്‍ സൂചിപ്പിച്ച എന്തെങ്കിലും വിഷയങ്ങളില്‍ മൂന്ന് മിനിറ്റില്‍ ക്ലാസ് എടുക്കുന്ന വീഡിയോ സഹിതം orcwayanad@gmail.com എന്ന മെയിലിലേക്ക് ജൂലൈ 15 നു മുമ്പായി അയയ്ക്കുക.

ഫോണ്‍ 9207387192

Share: