ട്രേഡ്സ്മാൻ, ലക്ചറർ: അഭിമുഖം ജൂൺ 21ന്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിൽ ട്രേഡ്സ്മാൻ, ലക്ചറർ തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 21ന് രാവിലെ 10ന് കോളജിൽ നടത്തും.
ട്രേഡ്സ്മാൻ ടെക്സ്റ്റൈൽ ടെക്നോളജി തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത: എസ്.എസ്.എൽ.സിയും എൻ.ടി.സി ടെക്സ്റ്റൈൽ ടെക്നോളജി/കെ.ജി.സി.ഇ ടെക്സ്റ്റൈൽ ടെക്നോളജി/വി.എച്ച്.എസ്.ഇ ടെക്സ്റ്റൈൽ ടെക്നോളജി അല്ലെങ്കിൽ ടെക്സ്റ്റൈൽ ടെക്നോളജിയിൽ ഉയർന്ന യോഗ്യത.
ലക്ചറർ ടെക്സ്റ്റൈൽ ടെക്നോളജി തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. ടെക്സ്റ്റൈൽ ടെക്നോളജി ബി.ടെക് ആണ് യോഗ്യത.
നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം.
വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്.