പത്താംക്ലാസുകാര്‍ക്ക് അവസരം: 5500 ഒഴിവുകള്‍

Share:

അപ്രന്റിസുമാരുടെ 5500 ഒഴിവുകളിലേക്ക് സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.

വിവിധ ട്രേഡുകളിലായി ഉള്ള ഒഴിവുകൾ :
കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സി.ഒ.പി.ഒ.)-1400,
സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)-50,
സ്റ്റെനോഗ്രാഫര്‍ (ഹിന്ദി)-50,
സെക്രട്ടേറിയല്‍ അസിസ്റ്റന്റ്-50,
ഇലക്ട്രീഷ്യന്‍-1600,
ഫിറ്റര്‍-1500,
വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്ക്)-390,
ടര്‍ണര്‍-50,
മെഷിനിസ്റ്റ്-50,
ഡീസല്‍ മെക്കാനിക്ക്-120,
ഡ്രോട്ട്‌സ്മാന്‍ (സിവില്‍)-25,
ഡ്രോട്ട്‌സ്മാന്‍ (മെക്കാനിക്കല്‍)-15,
മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്-100,
പ്ലംബര്‍-50,
കാര്‍പ്പന്റര്‍-50.
എല്ലാ ട്രേഡുകളിലും നിശ്ചിത ശതമാനം സീറ്റുകള്‍ സംവരണവിഭാഗക്കാര്‍ക്ക് മാറ്റിവച്ചിട്ടുണ്ട്.
ഒരു വര്‍ഷത്തേക്കായിരിക്കും അപ്രന്റിസ്ഷിപ്പ് കാലാവധി.
ഈ കാലയളവില്‍ 7655 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

യോഗ്യത: എട്ടാം ക്ലാസ്/ പത്താം ക്ലാസ് ജയം. അപേക്ഷിക്കുന്ന ട്രേഡില്‍ എന്‍.സി.വി.ടി./എസ്.സി.വി.ടി. അംഗീകാരത്തോടു കൂടിയുള്ള ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.

പ്രായം: ഡ്രോട്ട്‌സ്മാന്‍, സി.ഒ.പി.ഒ., സ്റ്റെനോഗ്രാഫര്‍, സെക്രട്ടേറിയല്‍ അസിസ്റ്റന്റ് ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 23.07.2019ന് 16 വയസില്‍ കൂടരുത്, മറ്റ് ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 23.07.2019ന് 18 വയസില്‍ കൂടരുത്.
അപേക്ഷിക്കേണ്ട വിധം: www.apprenticeship.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി – ജൂലായ് 23.
വിശദ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.

Tagstenth
Share: