പ്രോജക്ട് അസിസ്റ്റന്റ്

എറണകുളം : ജലകൃഷി വികസന ഏജൻസി പ്രോജക്ട് അസിസ്റ്റന്റ് (അഗ്രികൾച്ചർ), പ്രോജക്ട് അസിസ്റ്റന്റ് (ഫിഷറീസ്) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
പ്രോജക്ട് അസിസ്റ്റന്റ് (അഗ്രികൾച്ചർ) തസ്തികയിൽ ബിഎസ്‌സി അഗ്രികൾച്ചർ ആണ് യോഗ്യത. പ്രോജക്ട് അസിസ്റ്റന്റ് (ഫിഷറീസ്) തസ്തികയിൽ ബിഎഫ്എസ്‌സി അല്ലെങ്കിൽ എംഎസ്‌സി (ഇൻഡസ്ട്രിയൽ ഫിഷറീസ്/മറൈൻ ബയോളജി/അക്വാട്ടിക് ബയോളജി/സുവോളജി) ആണ് യോഗ്യത.
താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 17 രാവിലെ 11 ന് അഡാക്കിന്റെ തേവരയിലുളള കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. :
ഫോൺ 0484-2665479.