സി-ആം ടെക്‌നീഷ്യന്‍: താത്കാലിക നിയമനം

Share:

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസെപ് പദ്ധതിക്ക് കീഴില്‍ സി-ആം ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ആറ് മാസം കാലയളവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത: പ്രീഡിഗ്രി/പ്ലസ് ടു/സയന്‍സ് വിഷയത്തോടു കൂടിയ തത്തുല്യ കോഴ്‌സ്, കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ നിന്നുളള ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (രണ്ടു വര്‍ഷ കോഴ്‌സ്)/തത്തുല്യം, കേരള ഫാര്‍മസ്യൂട്ടിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.

പ്രായപരിധി: 2024 ജനുവരി ഒന്നിന് 18-36 .

താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 5 ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിൻ റെ കാര്യാലയത്തില്‍ പകല്‍ 11:30ന് നടക്കുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം.

രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11 വരെ മാത്രമായിരിക്കും

Share: