ടെക്നീഷ്യന്‍- നഴ്സിങ് അസിസ്റ്റൻറ് നിയമനം

Share:

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സി.എസ്.എസ്.സി ടെക്നീഷ്യന്‍, നഴ്സിങ് അസിസ്റ്റൻറ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ടെക്നീഷ്യന്‍ നിയമനത്തിന് എസ്.എസ്.എല്‍.സി വിജയം, എന്‍.ടി.സി ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ മെക്കാനിക്ക്, മെഡിക്കല്‍ ഇലക്ട്രോണിക് ടെക്നോളജി അല്ലെങ്കില്‍ ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള സി.എസ്.ആര്‍ ടെക്നോളജിയിലെ ഡിപ്ലോമ.

നഴ്സിങ് അസിസ്റ്റൻറ് നിയമനത്തിന് എസ്.എസ്.എല്‍.സി വിജയം, 100 ബെഡുകള്‍ എങ്കിലുമുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍ നിന്ന് എ.എന്‍.എം കോഴ്സ് വിജയം, മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രികളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ നിര്‍ബന്ധമാണ്.

നിര്‍ദിഷ്ട യോഗ്യതയുള്ള 45 വയസ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

സി.എസ്.എസ്.ഡി ടെക്നീഷ്യന്‍ തസ്തികയിലേക്ക് മാര്‍ച്ച് 30ന് രാവിലെ 10നാണ് അഭിമുഖം. നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഏപ്രില്‍ രണ്ടിന് രാവിലെ 10ന് അഭിമുഖം നടത്തും.

ഫോണ്‍: 0483 2766425.

Share: