ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

കാസർഗോഡ്: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 പ്രകാരം സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള ജില്ലയിലെ റവന്യു ഡിവിഷണല്‍ ഓഫീസില്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന പ്രകാരം നാഷണല്‍ ട്രസ്റ്റ് ആക്ട് 1999 – ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റികളുടെയും, സംസ്ഥാനത്ത് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിച്ച് ഡയറക്ടറുടെ കാര്യാലയവുമായി ലൈസണ്‍ വര്‍ക്ക് ചെയ്യുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത സര്‍വ്വകലാശാല ബിരുദം, വേഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍കോഴ്‌സ് പാസ്സായിരിക്കണം, മലയാളം , ഇംഗ്ലീഷ് ടൈപ്പിംഗ് എന്നിവയാണ് യോഗ്യതകള്‍. എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
നിശ്ചിത യോഗ്യതയുള്ളവര്‍ മാര്‍ച്ച് രണ്ടിന് രാവിലെ 10.30 മുതല്‍ കളക്ടറുടെ ചേമ്പറില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകണം.