ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

Share:

പാലക്കാട്: മങ്കര ഗ്രാമപഞ്ചായത്തില്‍ കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു.

യോഗ്യത: കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്/ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റന്‍സ്/ ഐ.ടി ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഏതെങ്കിലും ബിരുദം നേടിയശേഷം മൂന്ന് സെമസ്റ്ററില്‍ കുറയാത്ത പി.ജി.ഡി.സി.എ / പി.ഡി.എസ്.ഇ അല്ലെങ്കില്‍ ബി.സി.എ / ബി.ടെക്ക്/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്ട്രോണിക് ഡാറ്റാ പ്രൊസസ്സിങിലും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുമുള്ള ബിരുദം അല്ലെങ്കില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോടു കൂടിയ ബിരുദത്തോടൊപ്പം ഒരുവര്‍ഷ പി.ജി.ഡി.സി.എ/ പി.ഡി.എസ്.ഇ അല്ലെങ്കില്‍ ഭാരത സര്‍ക്കാരിന്റെ ഡി.ഒ.ഇ.എ.സി.സി.യില്‍ നിന്നുള്ള എ/ബി ലെവല്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഐ.ഐ.ഐ.ടി.എം-കെ നല്‍കുന്ന ഒരുവര്‍ഷ മുഴുവന്‍സമയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ്.

താല്‍പര്യമുള്ളവര്‍ ജനുവരി 20 ന് വൈകീട്ട് നാലിനകം പഞ്ചായത്തോഫീസില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

ഫോണ്‍: 0491-2872320.

Share: