ഇ​ഗ്നോ ബി​രു​ദ – ബി​രു​ദാ​ന​ന്ത​രകോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

Share:

ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി (ഇ​ഗ്നോ) ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ബി​രു​ദ – ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ബി​രു​ദം,ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന കോ​ഴ്സു​ക​ളിലേക്കാണ് ഇ​ഗ്നോ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ബി​രു​ദ-ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ: റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ്, ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഫി​ലോ​സ​ഫി, ഗാ​ന്ധി ആ​ൻ​ഡ് പീ​സ് സ്റ്റ​ഡീ​സ്, എ​ഡ്യൂ​ക്കേ​ഷ​ൻ, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഇ​ക്ക​ണോ​മി​ക​സ്, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ്റ്റ​ഡീ​സ്,സോ​ഷ്യോ​ള​ജി, സൈ​റ്റോ​ള​ജി, എ​ക്സ്റ്റ​ൻ​ഷ​ൻ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്, ജെ​ൻ​ഡ​ർ ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്, ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ, അ​ന്ത്രോ​പ്പോ​ള​ജി, എം​കോം, എം​എ​സ്ഡ​ബ്ല്യു, ഡ​യ​ബ​റ്റി​ക്സ് ആ​ൻ​ഡ് ഫു​ഡ് സ​ർ​വീ​സ​സ്, മാ​ത്ത​മാ​റ്റി​ക്സ് വി​ത്ത് ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്. ലൈ​ബ്ര​റി സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ.

പി​ജി ഡി​പ്ലോ​മ: ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, എ​ൻ​വ​യ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് സ​സ്റ്റൈ​ന​ബി​ൾ ഡ​വ​ല​പ്മെ​ന്‍റ്, എ​ക്സ്റ്റ​ൻ​ഷ​ൻ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്, ഫോ​ക്ക്‌ലോർ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സ്റ്റ​ഡീ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി, ഇ​ന്‍റ​ല​ക്ച്വ​ൽ പ്രോ​പ്പ​ർ​ട്ടി റൈ​റ്റ്സ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് ഓ​പ്പ​റേ​ഷ​ൻ​സ്, ജോ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, പ്രീ ​പ്രൈ​മ​റി എ​ഡ്യൂ​ക്കേ​ഷ​ൻ, റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ്, ട്രാ​ൻ​സ്‌ലേഷ​ൻ, അ​ർ​ബ​ൻ പ്ലാ​നീം​ഗ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ്, കൗ​ണ്‍​സ​ലിം​ഗ് ആ​ൻ​ഡ് ഫാ​മി​ലി തെ​റാ​പ്പി, ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്‍റ്, അ​ന​ല​റ്റി​ക്ക​ൽ കെ​മി​സ്ട്രി, അ​പ്ലൈ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഓ​ഡി​യോ പ്രോ​ഗ്രാം പ്രൊ​ഡ​ക്ഷ​ൻ, പ്ലാ​ന്‍റേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ്.

ഡി​പ്ലോ​മ: ബി​പി​ഒ, ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ടിം​ഗ്, ക്രി​യേ​റ്റീ​വ് റൈ​റ്റിം​ഗ് ഇ​ൻ ഇം​ഗ്ലീ​ഷ്, എ​ർ​ലി ചൈ​ൽ​ഡ്ഹു​ഡ് കെ​യ​ർ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ, ന്യു​ട്രീ​ഷ​ൻ ആ​ൻ​ഡ് ഹെ​ൽ​ത്ത് എ​ഡ്യൂ​ക്കേ​ഷ​ൻ, ടൂ​റി​സം സ്റ്റ​ഡീ​സ്, അ​ക്വാ​ക​ൾ​ച്ച​ർ, മീ​റ്റ് ടെ​ക്നോ​ള​ജി, വാ​ട്ട​ർ​ഷെ​ഡ് മാ​നേ​ജ്മെ​ന്‍റ്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 31.

വി​ലാ​സം: ര​ജി​സ്ട്രാ​ർ, സ്റ്റു​ഡ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ ഡി​വി​ഷ​ൻ, ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി, ന്യൂ​ഡ​ൽ​ഹി 110 068.

തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ സെ​ന്‍റ​ർ: ഇ​ഗ്നോ റീ​ജ​ണ​ൽ സെ​ന്‍റർ, രാ​ജ​ധാ​നി കോം​പ്ല​ക്സ്, പി.​ആ​ർ.​എ​സ്. ഹോ​സ്പി​റ്റ​ലി​ന് എ​തി​ർ​വ​ശം, കി​ള്ളി​പ്പാ​ലം, ക​ര​മ​ന പി.​ഒ, തി​രു​വ​ന​ന്ത​പു​രം 695002. ഫോ​ണ്‍: 0471 2344113, 2344120. കൊ​ച്ചി റീ​ജ​ണ​ൽ സെ​ൻ​റ​ർ: റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ, ഇ​ഗ്നോ റീ​ജ​ണ​ൽ സെ​ന്‍റർ, ക​ലൂ​ർ, കൊ​ച്ചി682 017. ഫോ​ണ്‍: 0484 2340203 / 2348189 /2330891.
വെ​ബ്സൈ​റ്റ്: www.ignou.ac.in

ഓ​പ്പ​ണ്‍ മാ​റ്റ് ഫെ​ബ്രു​വ​രി നാ​ലി​ന്

ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി (ഇ​ഗ്നോ) യു​ടെ എം​ബി​എ പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​നത്തിന് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യാണ് ഓ​പ്പ​ണ്‍ മാ​റ്റ്. അ​ടു​ത്ത ഓ​പ്പ​ണ്‍ മാ​റ്റ് ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ക്കും. ലേ​റ്റ് ഫീ​സോ​ടുകൂ​ടി ഡിസംബർ 15 ന​കം അ​പേ​ക്ഷി​ക്ക​ണം.

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ അ​ന്പ​ത് ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​വും (സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന് 45 ശ​ത​മാ​നം) ഒ​പ്പം മാ​നേ​ജീ​രി​യ​ൽ/​സൂ​പ്പ​ർ​വൈ​സ​റി ത​സ്തി​ക​യി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​​ത്തി പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. എ​ൻ​ജി​നി​യ​റിം​ഗ്/​മെ​ഡി​സി​ൻ/​ചാ​ർ​ട്ടേർഡ് അ​ക്കൗ​ണ്ട​ൻ​സി/​കോ​സ്റ്റ് അ​ക്കൗ​ണ്ട​ൻ​സി/​ക​ന്പ​നി സെ​ക്ര​ട്ടറി​ഷി​പ്പ്/​നി​യ​മം എ​ന്നീ മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​ഫ​ഷ​ണ​ൽ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് പ്ര​വൃ​ത്തി​പ​രി​ച​യം ആ​വ​ശ്യ​മി​ല്ല.
മൂ​ന്നു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലു​ള്ളു ഓ​പ്പ​ണ്‍ മാ​റ്റി​ന് 100 മാ​ർ​ക്കിന്‍റെ ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ക.​പൊ​തു വി​ജ്ഞാ​നം, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ്, ക്വാ​ണ്ടി​റ്റേ​റ്റീ​വ് ആ​പ്റ്റി​റ്റ്യൂ​ഡ്, റീ​സ​ണിം​ഗ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി​രി​ക്കും ചോ​ദ്യ​ങ്ങ​ൾ. ചോ​ദ്യ പേ​പ്പ​റിന്‍റെ മാ​തൃ​ക പ്രോ​സ്പെ​ക്ട​സി​ലു​ണ്ട്.

മോ​ഡു​ല​ർ രീ​തി​യി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി​യാണ് ഇ​ഗ്നോ എം​ബി​എ പ്രോ​ഗ്രാം പി​ന്തു​ട​രു​ന്ന​ത്. എം​ബി​എ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നൊ​പ്പം ഒ​രു ഡി​പ്ലോ​മ​യും ര​ണ്ട് പി​ജി ഡി​പ്ലോ​മ​ക​ളും കൂ​ടി ക​ര​സ്ഥ​മാ​ക്കാം എ​ന്ന​താ​ണ് ഈ ​പാ​ഠ്യ​പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. ആ​കെ 21 കോ​ഴ്സു​ക​ളു​ള്ള എം​ബി​എ പ്രോ​ഗ്രാം പൂ​ർ​ത്തി​യാ​ക്കാ​ൻവേ​ണ്ട ചു​രു​ങ്ങി​യ കാ​ല​യ​ള​വ് ര​ണ്ടു വ​ർ​ഷ​വും പ​ര​മാ​വ​ധി കാ​ല​യ​ള​വ് എട്ടു ​വ​ർ​ഷ​വു​മാ​ണ്.

പ്രോ​ഗ്രാ​മിന്‍റെ ആ​ദ്യ​ത്തെ ആ​റു മാ​സം​കൊ​ണ്ട് അ​ഞ്ച് കോ​ഴ്സു​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 11 കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു പി​ജി ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റും നേ​ടാം. തു​ട​ർ​ന്ന് സ്പെ​ഷ​ലൈ​സേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലു​ള്ള അ​ഞ്ച് കോ​ഴ്സു​ക​ള​ട​ക്കം പ​ത്ത് കോ​ഴ്സു​ക​ൾ കൂ​ടി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് എം​ബി​എ​യും ഒ​പ്പം സ്പെ​ഷ​ലൈ​സേ​ഷ​നി​ലു​ള്ള പി​ജി ഡി​പ്ലോ​മ​യും ല​ഭി​ക്കും. ഹ്യൂ​മ​ൻ റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, ഫി​നാ​ൻ​ഷ​ൽ മാ​നേ​ജ്മെ​ന്‍റ്, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ്മെ​ന്‍റ്, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്മെ​ന്‍റ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സ്പെ​ഷ​ലൈ​സ​ഷ​നു​ക​ൾ. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് എം​ബി​എ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള പ​ര​മാ​വ​ധി കാ​ല​യ​ള​വാ​യ എട്ടു ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​റ്റ് സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ലു​ള്ള പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ​ക​ളും നേ​ടാം.

ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി (ഇ​ഗ്നോ) ബി​രു​ദ – ബി​രു​ദാ​ന​ന്ത​രകോഴ്‌സുകൾക്ക് വർഷത്തിൽ രണ്ടു തവണയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. മോ​ഡു​ലാ​ർ രീ​തി​യി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി​യും പ​ഠി​താ​ക്ക​ളു​ടെ ഇ​ഷ്ടാ​നു​സ​ര​ണം പ​ഠ​ന കാ​ല​യ​ള​വും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഇ​ന്ത്യ​യി​ൽ എ​വി​ടെ​യും പ​ഠ​നം തു​ട​രാ​ൻ ക​ഴി​യു​മെ​ന്നു​ള്ള​തു​മാ​ണ് ഇ​ഗ്നോ കോ​ഴ്സു​ക​ളെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ഒ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അം​ഗീ​കാ​ര​വും പ​ഠ​ന​ത്തി​ന്‍റെ ഗു​ണ​മേ​ന്മ​യും ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ​ക്കി​ട​യി​ൽ ഇ​ഗ്നോ​യ്ക്ക് വളരെയേറെ വിശ്വാസ്യത ന​ൽ​കു​ന്നു . ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​ന്പ​നി സെ​ക്ര​ട്ട​റീ​സ് ഓ​ഫ് ഇ​ന്ത്യ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ​വ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം ബി​കോം, എം​കോം പ​ഠ​ന​ത്തി​നു​ള്ള പേ​പ്പ​റു​ക​ളി​ൽ ഇ​ള​വു ല​ഭി​ക്കു​മെ​ന്ന​തും വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഘ​ട​ക​മാ​ണ്.

Share: